augu16d

ആറ്റിങ്ങൽ: കവിയും പത്രപ്രവർത്തകനുമായ വിജയൻ പാലാഴിയുടെ സെറ്റപ്പ് എന്ന മലയാള കവിതാ സമാഹാരത്തിന്റെ ഇംഗ്ളീഷ് പരിഭാഷ മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ സായിഗ്രാമം ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന് നൽകി പ്രകാശനം ചെയ്തു. ലോക സാഹിത്യ കൂട്ടായ്മയായ ഹാവെൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഹാവെൻ ഇന്റർനാഷണൽ സ്ഥാപക ഇമ്മാനുവേൽ മെറ്റിൽഡ് അദ്ധ്യക്ഷത വഹിച്ചു.,​ പരിഭാഷകൻ ബാലചന്ദ്രൻ നായർ,​ കവികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ,​ മതിര ബാലചന്ദ്രൻ,​ ജയചന്ദ്രൻ രാമചന്ദ്രൻ,​ സാഹിത്യകാരായ സുലോചന രാം മോഹൻ,​ പങ്കജം കൊട്ടാരത്തിൽ,​ വെങ്ങാനൂർ ബാലകൃഷ്ണൻ,​ സബാസ്റ്റ്യൻ,​ സുദർശനൻ കേച്ചേരി എന്നിവർ പങ്കെടുത്തു.