
കോവളം : ഐ.എം.എ നമ്മുടെ ആരോഗ്യം റീഡേഴ്സ് ക്ലബ് വാർഷികാഘോഷവും സ്വാതന്ത്ര്യ ദിന അമൃത മഹോത്സവത്തിന്റെ ഉദ്ഘാടനവും ഐ.എം.എ നമ്മുടെ ആരോഗ്യം ചീഫ് എഡിറ്റർ ഡോ. ടി. സുരേഷ് കുമാർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കരിക്കകം ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് പി.ഉപേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സാമുവൽ കോശി മുഖ്യാതിഥിയായിരുന്നു. ആർ.സി.സി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗം ആർ.എം. ഓ ഡോ. സി.വി പ്രശാന്ത്, കുമാരപുരം പ്രാൺ ഹോസ്പിറ്റൽ എം.ഡി ഡോ. അനുപമ ആർ എന്നിവർ ചേർന്ന് ആരോഗ്യ ഹെൽത്ത് ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ഡി. ജി. കുമാരൻ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, കരിക്കകം ശിവലാൽ, കരിക്കകം വസന്തകുമാരി അമ്മ, സായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പൂങ്കുളം എം.എസ്. പ്രസാദ്, സ്കൂൾ എച്ച്.എം അജിതാ മോഹൻ, പി.ടി.എ പ്രസിഡന്റ് അനിത, ശ്യാം, എ.സതികുമാർ, ടി.സുധീന്ദ്രൻ ക്ലബ് ഭാരവാഹികളായ ശിശുപാലൻ, രമണി, ശൈലജ തുടങ്ങിയവർ പങ്കെടുത്തു.