ddd

നെയ്യാറ്റിൻകര:പെരുങ്കടവിള മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസുംഅനുമോദന സമ്മേളനവും കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് ആങ്കോട് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. മഞ്ചവിളാകം ജയൻ ബി. നിർമ്മല , കവി സുമേഷ് കൃഷ്ണൻ അമ്പലത്തറയിൽ ഗോപകുമാർ , ജി. അജയകുമാർ, ഇടവഴിക്കര ജയൻ, ധന്യ പി.നായർ , അശോക് കുമാർ , ലക്ഷ്മി എന്നിവർ പങ്കെടുത്തു.കൂട്ടപ്പന വാർഡിലെ പ്രി മെട്രിക് ഹോസ്റ്റലിലെ സ്വാതന്ത്ര ദിനാഘോഷം വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ് ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ഫ്രീഡം ഫൈറ്റേഴ്സ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച ദിനാഘോഷം കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി എറിച്ചെല്ലൂർ രാഘവൻ നാടാരെ ആദരിച്ചു.കോൺഗ്രസ് ആറാലും മൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് എം.സി സെൽവരാജിന്റെ നേതൃത്വത്തിൽ ആശുപത്രി ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. മൂഹിനുദീൻ പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. വിനോദ്‌സെൻ സ്വാതന്ത്ര ദിന സന്ദേശം നൽകുകയും ആർ.ഒ അരുൺ സ്വാതന്ത്ര ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്. ഡി.സി.സി ജനറൽ സെക്രട്ടറി സുമകുമാരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ അവനീന്ദ്രകുമാർ, കൗൺസിലർ മാരായ അഡ്വ. എൽ.എസ്. ഷീല. അഡ്വ. എസ്.പി സജിൻ ലാൽ, താലൂക്ക് അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. ഡി. രാജു, ഗാന്ധി മിത്രം മണ്ഡലം പ്രസിഡണ്ട് അഡ്വ.ബി..ജയചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഹക്കിം, പുന്നക്കാട് സജു, വഴിമുക്ക് സലിം തുടങ്ങിയവർ പങ്കെടുത്തു. ആറാലും മൂട് മണ്ഡലത്തിലെ 15ബൂത്ത് കേന്ദ്രങ്ങളിലും ബൂത്ത് പ്രസിഡന്റ് മാരുടെയും മണ്ഡലം ഭാരവാഹികളുടെയും നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും പതാക വന്ദനം നടത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.

നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാത്രന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര വെടിവയ്പിലെ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി വീരരാഘവൻ സ്മതി മണ്ഡപത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഡോ.അജയൻ പനയറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ .സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ , എസ്.കെ. അശോക് കുമാർ , എം. മുഹിനുദീൻ, വിനോദ് കോട്ടുകാൽ , വി.പി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷവും സ്വാതന്ത്ര്യ ദിന റാലിയും സംഘടിപ്പിച്ചു. ഉദിയൻകുളങ്ങര എൻ.എ.പി.ടിയിലെ സ്വാതന്ത്ര്യ ദിന സന്ദേശ റാലി കെ. ആൻസലൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ രാജ് മോഹനൻ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. പ്രസിഡന്റ് അജി ബുധന്നൂർ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് മരുതത്തൂർ, ജോസ് ഫ്രാ ക്ലിൻ , ഗ്രാമം പ്രവീൺ ,മഞ്ചന്തലസുരേഷ്, എസ്.കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.അരുവിപ്പുറം ശിവഗിരി ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ നടന്ന സ്വതന്ത്യദിനാഘോഷങ്ങൾ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകി.സ്വാതന്ത്ര്യദിനവും തണൽ വേദി വാർഷികവും മണ്ണടിക്കോണം റാം മനോഹർ ലോഹിയ മെമ്മോറിയൽ സ്‌കൂളിൽ സംഘടിച്ചു. തണൽ വേദി ജനറൽ സെക്രട്ടറി എസ് ഉണ്ണികൃഷ്ണൻ വൃക്ഷ പൂജ നിർവഹിച്ചു. സ്വതന്ത്ര ഭാരതത്തിൽ പ്രകൃതിയുടെ നിലനിൽപ്പ് ചിത്രകാരൻ ബി. ഡി ദത്തൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ പ്രോഗ്രാം ഡയറക്ടർ ഡോ.ശ്യാം മോഹൻ, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം മുൻ മേധാവി ഡോ. വിജയകുമാരൻ നായർ, ഷാജി മോഹൻ, സ്‌കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ് മഞ്ജു ഡി, മാറനല്ലൂർ സുധി, പഴമല രാകേഷ്, അരുവിയോട് അനി, അശോക് ദേവദാരു, മണികണ്ഠൻ മണലൂർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയ എൽ എന്നിവർ പങ്കെടുത്തു. വീടിനൊരു പ്ലാവ് പദ്ധതി പ്രകാരം കുട്ടികൾക്ക് പ്ലാവിൻ തൈകൾ വിതരണവും സ്വാതന്ത്ര്യ ദിന വിളംബര റാലിയും നടന്നു.മരുതത്തൂർ മഹാത്മ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ നായർ പതാക ഉയർത്തി, ടി.അനിൽകുമാർ, അഡ്വ.വാസുദേവൻ നായർ അഡ്വ.ഗിരീഷ്, ബിനു മരുതത്തൂർ, സത്യൻ, റെജി എന്നാ വർ നേതൃത്വം നൽകി,