കടയ്ക്കാവൂർ:ആസാദി കീ അമൃത് മഹോത്സവിന്റെ ഭാഗമായി ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം തിരംഗയാത്ര സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ പൂവണത്തും മൂട് ബിജു ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ഭുവനേന്ദ്രൻ നായർ,​മണ്ഡലം സെക്രട്ടറിമാരായ പ്രകാശ് അണ്ടൂർ,അനീഷ്.പി,​ന്യൂനപക്ഷ മണ്ഡലം പ്രസിഡന്റ്‌ എഡിസൺ,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജേഷ്.ആർ,ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജികുമാർ.വി,ജനറൽ സെക്രട്ടറി സൗമ്യ.ആർ,​ബി.ജെ.പി.അഞ്ചുതെങ്ങ് ജനറൽ സെക്രട്ടറി ജോസഫ്.പി,​ബി.ജെ.പി. കിഴുവിലം ഏരിയാ പ്രസിഡന്റ്‌ ബിജു മുടപുരം എന്നിവർ പങ്കെടുത്തു.