kerala-legislative-assemb

തിരുവനന്തപുരം: ഈ മാസം 22ന് ആരംഭിക്കുന്ന നിയമസഭാസമ്മേളനം സി.പി.ഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതിനാൽ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്ത് 24,25 തീയതികളിൽ ഒഴിവാക്കിയേക്കും. സെപ്തംബർ രണ്ട് വരെ ചേരാൻ ധാരണയിലെത്തിയതും ഇതനുസരിച്ചാണെന്നാണ് വിവരം. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. നിയമസഭ കാര്യോപദേശകസമിതി അന്തിമ തീരുമാനമെടുക്കും.

22ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചു നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ മൂന്നു മണിക്കൂർ മറ്റ് അജൻഡകളുണ്ടാകില്ല. 23 മുതലാണ് നിയമനിർമ്മാണം. സെപ്തംബർ രണ്ട് വെള്ളിയാഴ്ച സ്വകാര്യബില്ലുകൾക്ക് പകരം നിയമനിർമ്മാണമായിരിയ്ക്കും അജൻഡയിലുണ്ടാകുക.