
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ്- ലൈബ്രറി മന്ദിരങ്ങലുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന, പി.ടി.എ പ്രസിഡന്റ് വിജുകുമാർ, നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, ജവാദ്, ഗിരിജ, സജി, വിജയകുമാരൻ നമ്പൂതിരി, രജിത്കുമാർ, അനിൽ ആറ്റിങ്ങൽ, വി.ഷാജി, ഡോ. ബിനു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ അജിത സ്വാഗതവും ഹെഡ്മാസ്റ്റർ കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.