കടയ്ക്കാവൂർ:സഹപാഠിയുടെ മകളുടെ പഠനച്ചെലവുകൾ ഏറ്റെടുത്ത് വക്കം ഗവൺമെന്റ് സ്കൂൾ പൂർവ വിദ്യാർത്ഥികൾ. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി മികച്ച വിജയം കാഴ്ചവച്ച അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം സ്വദേശിനിയുടെ തുടർവിദ്യാഭ്യാസ ചെലവുകളാണ് പിതാവിന്റെ സഹപാഠികളായ ഒരുകൂട്ടം സുമനസുകൾ സ്വാതന്ത്ര്യദിനത്തിൽ ഏറ്റെടുത്തത്. 1988-89 ബാച്ചിൽ വക്കം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് അഞ്ചുതെങ്ങ് സ്വദേശിയായ സുധീപന്റെ മകൾ ആർദ്ര‌യുടെ ഒരു വർഷത്തെ പഠന ചെലവുകൾ ഏറ്റെടുത്തത്.കഴിഞ്ഞ ദിവസം വക്കം സ്വദേശികളായ സജി ശശിധരൻ,സുധീർ വെണ്മണക്കൽ എന്നിവരാണ് സുധീപന്റെ കുടുംബത്തിന് തുടർ പഠന സഹായ നിധി കൈമാറിയത്.