
ബാലരാമപുരം: സ്വാതന്ത്ര്യദിനത്തിൽ സി.പി.ഐ വടക്കേവിള ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഒട്ടകവും പുത്തകവും കാഴ്ച്ചക്കാർക്ക് കൗതുകമായി. വായനയെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനത്തിൽ ഒട്ടകപ്പുറത്ത് പുസ്കച്ചുമടുമായി വീടുകൾ തോറും പുസ്തകവിതരണം നടന്നത്. ഒട്ടകവും പുസ്തകവും പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ മാങ്കോട് രാധാകൃഷ്ണൻ കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗം സതീഷ് ബാബുവിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു, ജി.സദാശിവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ, വൈ.ബീന, മെമ്പർ എസ്.സരിത, ഗോപി, മാഹീൻ, ശിവപ്രസാദ്, സുമേഷ്, കുട്ടൻ എന്നിവർ സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി രത്നാകരൻ നന്ദി പറഞ്ഞു.