
വർക്കല: വർക്കലയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും സ്കൂൾ മാനേജരുമായ സ്വാമി ഋതംഭരാനന്ദ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ടി.സ്മിത, വൈസ് പ്രിൻസിപ്പൽ മനു ബായി എന്നിവർ പങ്കെടുത്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വർക്കല ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജി.മനോഹർ, ബി.സുരേന്ദ്രൻ, കെ.ശിശുപാലൻ,പി.എം.വിമൽ കുമാർ, പി.പുരുഷോത്തമൻ, ദിലീപ് കുമാർ, സോമദത്തൻ, ഡി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബൂത്ത് ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ ദേശീയ പതാക ഉയർത്തി.
തുടർന്ന് നടന്ന സമ്മേളനത്തിൽ മുതിർന്ന പ്രതിഭകളായ നമശിവായൻ (നാടക നടൻ), മുഹമ്മദ് സാലി (റിട്ട. ഗവ.സെക്രട്ടേറിയറ്റ് സൂപ്രണ്ട്), ഗോപിനാഥൻ (റിട്ട. സ്കൂൾ ഹെഡ്മാസ്റ്റർ) എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം. ജോസഫ് പെരേര, എം. ജഹാംഗീർ, താന്നിമൂട് എസ്. സജീവൻ, താന്നിമൂട് മനോജ്, എസ്. ഷാജിലാൽ, റോബിൻ കൃഷ്ണൻ,എസ്. ശശികല, എം. തൻസീൽ, എസ്. കുമാരി, മനോജ് രാമൻ,ഷേർളി ജെറോൺ,എ. നാസറുള്ള, വി. പ്രഭാകരൻ നായർ,എസ്. ജയപ്രകാശ്, ബഷീർ കുട്ടി,എഡ്മൻഡ് പെരേര, എ.ജാൻസിബിൻ,പന്ത് വിള ബാബു, എം.എസ്.സിയാദ്,ശരത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ വർക്കല മൈതാനിയിൽ ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറിയും മുതിർന്ന വ്യാപാരിയുമായ എം.ഷാഹുൽ ഹമീദ് പതാക ഉയർത്തി. പ്രസിഡന്റ് രാജേന്ദ്രൻ നായർ, ട്രഷറർ സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു. പാളയംകുന്ന് ലേർനേഴ്സ് കോളേജിൽ എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ പ്രസിഡന്റ് ജി.തൃദീപ് ദേശീയ പതാക ഉയർത്തി. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റ ആഭിമുഖ്യത്തിലെ സ്വാതന്ത്ര്യദിനാഘോഷം യൂണിയൻ ഓഫീസിൽ പ്രസിഡന്റ് കല്ലമ്പലം നകുലൻ പതാക ഉയർത്തി. സെക്രട്ടറി അജി എസ്.ആർ.എം, വൈസ് പ്രസിഡന്റ് ജി.തൃദീപ്,വനിതാ സംഘം സെക്രട്ടറി സീമ, ഗീതാ സുരേന്ദ്രൻ, ഉഷാ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വർക്കല നഗരസഭ ഓഫീസിൽ ചെയർമാൻ കെ.എം.ലാജി പതാക ഉയർത്തി. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി സംബന്ധിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് അഡ്വ.എസ്. സ്മിത സുന്ദരേശൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ലെനിൻ രാജ്,മെമ്പർമാരായ ഷാലിബ്, സുനിത എസ്. ബാബു, സുറുമി, ജെസി, രജനി അനിൽ, സുശീലൻ, പ്രദീപ്, സീനത്ത് തുടങ്ങിയവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ റാത്തിക്കൽ കടപ്പുറത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാലിബ് പതാക ഉയർത്തി.