തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളൗവർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലാൽ മുതുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെറുകിട ഫ്ളൗവർ മില്ലുകളുടെ പ്രശ്നങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നു ജനറൽ സെക്രട്ടറി പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.അഗദ, സംസ്ഥാന ട്രഷറർ അൻസർ അടിമാലി എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി ഷിബു കരിയം (പ്രസിഡന്റ്), ബിജു കല്ലറ (സെക്രട്ടറി), സലിം മൈലക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.