തിരുവനന്തപുരം: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ കോളേജ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എസ്.ചന്ദ്രമോഹൻ നായർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ,കൊമേഴ്സ് വിഭാഗം മേധാവി കമലമോഹൻ, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദൃശ്യ ദാസ് എന്നിവർ പങ്കെടുത്തു.