തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനി എം.കൃഷ്‌ണപ്പണിക്കരെ ആദരിച്ചു. ആക്കുളം പ്രശാന്ത് നഗറിലെ വസതിയിലെത്തി ജനറൽ സെക്രട്ടറി പാങ്ങപ്പാറ അശോകനും ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയനും ചേർന്നാണ് പൊന്നാട അണിയിച്ചത്. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ചെറുവയ്‌ക്കൽ പത്മകുമാർ, സംസ്ഥാന ഭാരവാഹികളായ കൊറ്റാമം മോഹൻ, എ.ജഹാംഗീർ,ആക്കുളം വാർഡ് കൗൺസിലർ പ്രശാന്ത് നഗർ സുരേഷ്, ജില്ലാ ഭാരവാഹികളായ വെള്ളനാട് സുകുമാരൻ,കരിക്കകം തുളസീധരൻ,മെഡിക്കൽ കോളേജ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നജീബ് തുടങ്ങിയവർ പങ്കെടുത്തു.