
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്ഭവനിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മധുര വിതരണവും നടന്നു. നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എം.ബി. രാജേഷും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് കമ്മിഷണർ എ. ഷാജഹാനും വൈദ്യുതി ബോർഡ് ആസ്ഥാനത്ത് ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെയും ദേശീയ പതാക ഉയർത്തി.