
അഹമ്മദാബാദ്: കേരളത്തിനു പുറത്തുള്ള രണ്ടാമത്തെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ശ്രീനാരായണ കൾച്ചറൽ മിഷന് (എസ്.എൻ.സി.എം) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. ആർ.എസ്. ധരനെ പ്രസിഡൻറായി തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി കെ.സി.അശോകൻ (വൈസ് പ്രസിഡന്റ്), കെ.എൻ മുരളീധരൻ (ജനറൽ സെക്രട്ടറി), ഷിബു ഗംഗാധരൻ (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.
ഇത് നാലാം തവണയാണ് ധരൻ അഹമ്മദാബാദ് മിഷന്റെ പ്രസിഡന്റാവുന്നത്. 2006 ൽ ആദ്യമായി പ്രസിഡന്റാവുന്നതിനു മുമ്പ് ധരൻ മിഷൻ ജനറൽ സെക്രട്ടറിയായിരുന്നു. രണ്ടു പാനലുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ കെ.ആർ.എസ്. ധരൻ നയിച്ച "ഗുരുവേദി" പാനലിലെ 21 പേരും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.
മിഷൻ അങ്കണത്തിൽ ബഹുനില സ്കൂൾക്കെട്ടിടം നിർമ്മിച്ചതും ഒഡവിൽ മിഷൻ സ്വന്തമായി സ്ഥലം വാങ്ങി ബഹുനില കെട്ടിടം പണിഞ്ഞതും വട്ടുവയിൽ ഗുരുമന്ദിരനിർമ്മാണം നടത്തിയതും മിഷനിൽ സി.ബി.എസ്.ഇ ബഹുനില കെട്ടിട സമുച്ചയം നിർമ്മിച്ചതും ധരൻ പ്രസിഡന്റായിരുന്നപ്പോഴാണ്. സി.ബി.എസ്.ഇ സ്കൂളും കോളേജിൽ പി.ജി പ്രോഗ്രാം (എം.കോം) ആരംഭിച്ചതും ഈ കാലയളവിലാണ്.
ട്രസ്റ്റികളായി പ്രഭക്കുട്ടൻ.എസ്, പ്രകാശ്.കെ, രാധാകൃഷ്ണൻ.എസ്, രാജൻ എ.എം, രജേന്ദ്രൻ.ജെ, സാജു സഹദേവൻ, ശശിധരൻ.കെ.സി, സുധാകരൻ.സി.ജി, സുരേഷ്ബാബു.എസ്, വിജയപ്പൻ.എൻ, വിശ്വനാഥൻ.വി
എന്നിവരെയും തിരഞ്ഞെടുത്തു.