p

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട് മെന്റിൽ 19,430 പേർക്ക് കൂടി പ്രവേശനം ലഭിച്ചു. ഇതോടെ രണ്ട് അലോട്ട്മെന്റിലൂടെ പ്രവേശനം നേടിയത് 2,32,962 പേർ. 17ന് വൈകിട്ട് അഞ്ചുവരെയാണ് രണ്ടാം അലോട്ട്മെന്റിന്റെ പ്രവേശന സമയം. ആകെ 4,71,849 അപേക്ഷകരാണുള്ളത്. ആകെയുള്ള സീറ്റുകൾ 2,97,766. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തിയ 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റ് ഒഴിവാക്കിയാണ് രണ്ടാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം.

www.admission.dge.kerala.gov.in എന്ന സൈറ്റിൽ 'Click for Higher Secondary Admission" എന്ന ലിങ്കിൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. അലോട്ട്‌മെന്റ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന് ഹാജരാകണം. സ്‌പോർട്സ് ക്വാട്ട അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് അലോട്ട്മെന്റിലെയും സംവരണ സീറ്റിൽ ഒഴിഞ്ഞു കിടക്കുന്നവ അടുത്ത അലോട്ട്മെന്റിൽ മെരിറ്റ് സീറ്റിലേക്ക് പരിഗണിക്കും. മൂന്നാമത്തെ അലോട്ട്മെന്റ് 22ന് പ്രസിദ്ധീകരിക്കും. 23,24 തീയതികളിലായി പ്രവേശന നടപടി പൂർത്തിയാക്കി 25ന് പ്ളസ് വൺ ക്ളാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

ബി​ഫാം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 30​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​ഫാം​ ​ലാ​​​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 30​ന് ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​വ​ച്ച് ​ന​ട​ത്തും.​ ​അ​പേ​ക്ഷ​യി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​പ​രി​ശോ​ധി​ക്കാം.​ ​നേ​​​റ്റി​വി​​​റ്റി,​ ​ഫോ​ട്ടോ,​ ​ഒ​പ്പ് ​എ​ന്നി​വ​യി​ൽ​ ​അ​പാ​ക​ത​യു​ള്ള​വ​ർ​ 20​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​ക​വും​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റു​ക​ൾ​ 27​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​ക​വും​ ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​അ​പ്ഡ​ലോ​ഡ് ​ചെ​യ്യ​ണം.