
തിരുവനന്തപുരം: ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ട്രിവാൻഡ്രം പുതിയ ലോഗോ പ്രകാശനം ചെയ്‌തു. മുൻ അംബാസഡർ ടി.പി. ശ്രീനിവാസനും മുഖ്യരക്ഷാധികാരിയും ഭീമ ജുവലറി ചെയർമാനുമായ ഡോ.ബി. ഗോവിന്ദനും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. രക്ഷാധികാരി ആർക്കിടെക്‌ട് ഗോപാൽ ശങ്കർ, കെ.എൻ. ശിവൻകുട്ടി, ട്രസ്റ്റ് ഭാരവാഹികളായ വൈസ് ചെയർമാൻ വഞ്ചീശ്വര അയ്യർ, മാനേജിംഗ് ട്രസ്റ്റി വൈക്കം വേണുഗോപാൽ, ട്രഷറർ നീലകണ്‌ഠൻ തുടങ്ങിയവർ പങ്കെടുത്തു. 19 മുതൽ 28 വരെ ശ്രീവരാഹം അയോദ്ധ്യ നഗറിലെ ചെമ്പൈ മെമ്മോറിയൽ ഹാളിൽ സംഗീത നൃത്തോത്സവം നടത്താനും ട്രസ്റ്റ് തീരുമാനിച്ചു.