
മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം മാറനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സന്തോഷ് കുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി മാത്യു, വൈസ് പ്രിൻസിപ്പൽ ഫാദർ സുബിൻ കോട്ടൂർ എന്നിവർ സംസാരിച്ചു.
ചാരിറ്റി പ്രവർത്തമായ കാഡ 2022-23 ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.സ്വാതന്ത്ര്യ ദിനാഘോഷിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ചേർന്ന് വിവിധ അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ നൽകി.