
കാട്ടാക്കട:വീടുകളിൽ ദേശീയ പതാക ഉയർത്തിയും സാംസ്കാരിക കേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും പതാക ഉയർത്തിയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു.കുളപ്പട ഗവ.എൽ.പി.സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.റഹിം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഒ.എസ്.ലത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ എസ്.ലാൽ സ്വാതന്ത്ര്യദിന റാലി ഫ്ലാഗ്ഓഫ് ചെയ്തു.ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി പതാക ഉയർത്തി.കേശവൻ പോറ്റി,പി.ടി.എ പ്രസിഡന്റ് എൽ.സരിതകുമാരി,എസ്.എം.സി ചെയർമാൻ എം.സജ്ജാദ്,വൈസ് ചെയർമാൻ വിഷ്ണു ശർമ്മ, ഗാന്ധിദർശൻ കൺവീനർ എ.സലിം,സീനിയർ അസിസ്റ്റന്റ് ഡി.സന്ധ്യാദേവി തുടങ്ങിയവർ സംസാരിച്ചു.കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'ഭാരതീയം' സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനവും നടത്തി.
ഊരൂട്ടമ്പലം ഗവ.എൽ.പി,യു.പി സ്കൂളുകളിലെ കുട്ടികൾ ആഘോഷം
നാടിന്റെ ഉത്സവമാക്കി മാറ്റി.സ്കൂളിൽ പി.ടി.എ പ്രസിഡന്റ് ശശികുമാറും യു.പി സ്കൂളിൽ വാർഡ് മെബർ ഇന്ദുലേഖയും ദേശീയ പതാക ഉയർത്തി. തുടർന്ന് സംയുക്തതമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനസന്ദേശ റാലിയിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ,എസ്.എം.സി,പി.ടി.എ,എം.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,അദ്ധ്യാപകർ,കുട്ടികൾ എന്നിവർ പങ്കെടുത്തു.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആന്റോ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യദിന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ചാങ്ങ ഗവ.എൽ.പി.എസിൽ വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.വാർഡ് മെമ്പർ എൽ.ആശാമോൾ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.ഷൈജു അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് സി.ഐ എസ്.എം.പ്രദീപ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.ഹെഡ്മിസ്ട്രസ് ഷാഹിദാബീഗം, വാർഡ്മെമ്പർ എൽ.പി.മായാദേവി,മുൻ പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ,സ്റ്റാഫ് സെക്രട്ടറിഎം.കെ.ഗീത എന്നിവർ സംസാരിച്ചു.ആം ആദ്മി അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനത്തിൽ തിരങ്ക യാത്ര വിതുര കലുങ്ങ് ജംഗ്ഷനിൽ മണ്ഡലം ജോയിന്റ് കൺവീനർ തൽഹത് പൂവച്ചൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സഞ്ചരിച്ച് യാത്ര പൂവച്ചൽ പേഴുംമ്മൂട്ടിൽ സമാപിച്ചു.അനിൽ രാജ്,ജോസ്,അനിൽ കുമാർ,അബ്ദുൽറഹിം, രാജു,രോഹിത്,ജയപ്രകാശ്,സുരേഷ് കുമാർ,സുരേന്ദ്രൻ,മാത്യു, നിസാം തുടങ്ങിയവർ നേതൃത്വം നൽകി.പരുത്തിപ്പളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആർ.എസ്.ഹേമപ്രിയ പതാകയുയർത്തി. തുടർന്ന് നടന്ന ഘോഷയാത്രയിൽ സ്ക്കൂളിലെ എസ്.പി.സി,ജെ.ആർ.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ്,കളരി ക്ലബ്,എൻ.എസ്.എസ് തുടങ്ങിയവയിലെ അംഗങ്ങൾ പങ്കെടുത്തു.ചടങ്ങിന് മുന്നോടിയായി കുട്ടികളുടെ സൈക്കിൾ റാലിയുംനടന്നു.തുടർന്നു നടന്ന സ്വാതന്ത്ര്യ ദിന സമ്മേളനം കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ.മിനി,പഞ്ചായത്തംഗങ്ങൾ,പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും പങ്കെടുത്തു.വിദ്യാർത്ഥികളുടെ കലാപരിപാടികൾ,മാജിക് ഷോ,കളരിപ്പയറ്റ്,മധുര വിതരണം തുടങ്ങിയവയും നടന്നു.ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ സ്കൂൾ മാനേജർ ആർ.സുഗതൻ ദേശീയ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് ബി.ബിജു,പ്രിൻസിപ്പൽ സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ലില്ലി,വാർഡ് മെമ്പർ ടി.ജയരാജ്
ശാഖാ ഭാരവാഹികൾ,പി.ടി.എ ഭാരവാഹികൾ,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ എന്നിവർ സംസാരിച്ചു.