kisaqnjanatha

മലയിൻകീഴ് : കർഷക ദിനചാരണത്തിന്റെ ഭാഗമായി കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച മാതൃകാ കർഷകരെ ആദരിച്ചു. കർഷക ദിനചാരണ വാരത്തിന്റെ ജില്ലാ തല ഉദ്ഘാടനം ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ എം നായർ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ സുദർശന കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജി.സതീഷ് കുമാർ,സുനിൽ ഖാൻ,വിഴിഞ്ഞം ജയകുമാർ,അഡ്വ.സന്തോഷ്‌, ചാണി അപ്പു,ആദിൽ ഷാ,ജി.നീലകണ്ഠൻനായർ എന്നിവർ സംസാരിച്ചു.