vd-satheesan

തിരുവനന്തപുരം: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സ്വാതന്ത്ര്യദിനാഘോഷത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചതെന്ന് ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

തീക്ഷ്ണമായ സമരകാലത്ത് ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാർ. സായുധ വിപ്ലവത്തിലൂടെ നെഹ്രു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണവർ. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ കാണിക്കുന്നത് പ്രകടനങ്ങളാണെന്നും അവർക്ക് പങ്കിലമായ ഒരു ചരിത്രമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.