fort

തിരുവനന്തപുരം: ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് ശ്രീലേഖ പതാകയുയർത്തി. ഓഗസ്റ്റ് 14ന് രാത്രി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂൾ അങ്കണത്തിൽ 75 മൺചിരാതുകൾ തെളിയിച്ചു. ഗാന്ധി സ്‌മാരകനിധി ചെയർമാൻ എൻ.രാധാകൃഷ്‌ണൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. സ്‌കൂൾ മാനേജർ സുകു.സി.ഉമ്മൻ, പി.ടി.എ പ്രസിഡന്റ് വടുവൊത്ത് കൃഷ്‌ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചു.