1

തിരുവനന്തപുരം:വായന മരിച്ചുവെന്ന് പറയുന്നത് അർത്ഥ ശൂന്യതയാണെന്ന് സംസ്ഥാന ലൈബ്രററി കൗൺസിൽ സെക്രട്ടറി വി.കെ മധു പറഞ്ഞു.കാഞ്ഞിരംപാറ ജവഹർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രതിഭകളെ ആദരിക്കുന്ന മികവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാട്ടിലെ മാദ്ധ്യമപ്രവർത്തകർ എഴുത്തുകാർ,സർക്കാർ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് ഉയർന്ന് പദവിയിൽ വിരമിച്ചവ‌ർ,ഉദ്യോഗസ്ഥർ,അദ്ധ്യാപകർ എന്നിവരെ വി.കെ മധു ഉപഹാകരം നൽകി ആദരിച്ചു.എസ്.എസ്.എൽ.സി,പ്ളസ്ടു,എൽ.എസ്.യു.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെയും കൊവിഡ് പ്രതിരോധ സമയത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ആർ.ആർ.ടി വോളന്റീയർമാരെയും ആദരിച്ചു.കാഞ്ഞിരംപാറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ,കവി വിഭു പിരപ്പൻകോട്,കാഞ്ഞിരംപാറ രവി,ജില്ലാ പഞ്ചായത്തംഗം ബിൻഷ ബി.ഷറഫ്,വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജാ ഉണ്ണികൃഷ്ണൻ,വാർഡ് മെമ്പർമാരായ കുറ്റിമൂട് ബഷീർ,യു.എസ് സാബു,രാജേഷ് കാഞ്ഞിരംപാറ,ശശിധരൻ,സോമശേഖരൻ നായർ ,കിഷോർ കല്ലറ,ലൈബ്രേറിയൻ ഹരി എന്നിവർ പങ്കെടുത്തു.