vld-2

വെള്ളറട: യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മക്കളോടൊപ്പം വീട്ടിലിരുന്ന 28കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുന്നത്തുകാൽ വണ്ടിത്തടം പൂവത്തൂർ മുട്ടക്കാവ് തെക്കേതെരുവ് വീട്ടിൽ അനുരാജാണ് (22) പിടിയിലായത്. വീട്ടമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി. നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്. വെള്ളറട പൊലീസ് കേസെടുത്തു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.