krishi

വെഞ്ഞാറമൂട്: ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ വെമ്പായം കുഞ്ചിക്കുഴി മിനി ഭവനിൽ അനിൽ കുമാറിനാണ്(47) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് എം.സി റോഡിൽ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.

എതിരെ വന്ന ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയിൽ പോസ്റ്റ് ഒടിഞ്ഞ് ബസിന് മുകളിലേക്ക് വീണു. ഇടിച്ചയുടനെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപുത്രിയിൽ പ്രവേശിപ്പിച്ചു.