പൂവച്ചൽ:എസ്.എൻ.ഡി.പി.യോഗം പൂവച്ചൽ എം.ശ്രീധരപണിക്കർ മെമ്മോറിയൽ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെകട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തി.യൂണിയൻ കമ്മറ്റി അംഗം ഷിബു,വൈസ് പ്രസിഡന്റ് കെ.എസ്.പുരുഷോത്തമൻ,സെക്രട്ടറി കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.പുതിയ ഭരണസമിതിയംഗങ്ങളായി കെ.എസ്.പുരുഷോത്തമൻ(പ്രസിഡന്റ്),കെ.ശശീന്ദ്രൻ(വൈസ് പ്രസിഡന്റ്),ആർ.പ്രഭാകരൻ(സെക്രട്ടറി),എസ്.ഷിബു(യൂണിയൻ കമ്മറ്റിയംഗം),എസ്.ഗോപകുമാർ,കെ.പ്രവീൺ,ബിജുമോൻ,എസ്. ഗോപകുമാർ,വി.ഗോപകുമാർ,പി.സത്യശീലൻ,ആർ.അനിൽ കുമാർ(മാനേജിംഗ് കമ്മറ്റിയംഗങ്ങൾ),ആർ.ബിജുകുമാർ,എസ്. അനിൽ പ്രസാദ്,എം.എസ്.ജയകുമാർ(പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.