നെടുമങ്ങാട്:യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ടൗണിലെ റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ച്‌ പ്രകടനവും ഉപരോധവും നടത്തി.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ഉദ്ഘടനം ചെയ്തു.യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് മോഹൻ,യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ,ജനറൽ സെക്രട്ടറി പ്രസാദ്,ഏരിയ പ്രസിഡന്റ്‌ ശാലു,കരകുളം ഏരിയ ജനറൽ സെക്രട്ടറി സുജിത്,ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദു ശ്രീകുമാർ,രതീഷ് പ്ലാത്തറ,ടൗൺ ഏരിയ പ്രസിഡന്റ് തുളസിധരൻ,മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മല്ലിക എന്നിവർ പങ്കെടുത്തു.