തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗം ഡി.ഫിലിപ്പ് ദേശിയ പതാക ഉയർത്തി. തലനാട് ചന്ദ്രശേഖരൻ നായർ, പ്രസിഡന്റ് ചേന്തി അനിൽ, രക്ഷാധികാരി ജേക്കബ് കെ. എബ്രഹാം, സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, എസ്. സനൽ കുമാർ, ടി. ശശിധരൻ കോൺട്രാക്ടർ, പി. ഭുവനചന്ദ്രൻ നായർ, എസ്. ആർട്ടിസ്റ്റ് സുനിൽ കുമാർ, അശോകൻ കോൺട്രാക്ടർ, എസ്. ഉത്തമൻ, എസ്. അനിൽ കുമാർ, തങ്കമണി അമ്മ, സി.യശോധരൻ, പി.ശശി ബാലൻ,സന്തോഷ് ചേന്തി തുടങ്ങിയവർ പങ്കെടുത്തു.