v-n-vasavan

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ കീഴിൽ അണിയൂരിൽ സഹകരണ ബസാർ പ്രവർത്തനം ആരംഭിച്ചു. സഹകരണ ബസാർ മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.പീതാംബരക്കുറുപ്പ്, മൺവിള രാധാകൃഷ്ണൻ, വാർഡ് കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ആശ ബാബു, അർച്ചന മണികണ്ഠൻ, ഡെപ്യൂട്ടി രജിസ്ട്രാർ എ.ഷെരീഫ്, അസിസ്റ്റന്റ് രജിസ്ട്രാർ സി.സുരേഷ്‌കുമാർ, അണ്ടൂർക്കോണം സനൽകുമാർ, ജി.ഇ.എബ്രഹാം, രേവതി അനീഷ്, സനിൽകുമാർ, പി.ജിതേന്ദ്രൻ, സംഘം പ്രസിഡന്റ് അഡ്വ.അണിയൂർ ജയകുമാർ, സെക്രട്ടറി ലക്ഷ്മി.ആർ.നായർ, സ്റ്റാഫ് പ്രതിനിധി പി.ആർ.പ്രദീപ് എന്നിവർ പങ്കെടുത്തു.