pic1

നാഗർകോവിൽ: കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണകോട് സ്വദേശി സലീമിന്റെ മകൻ സാഫൻ ആതിൽ(23) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എസ്ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ളപ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.മാർത്താണ്ഡത്തിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രകസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാക്കുന്നത്. പ്രതിയുടെ കൈവശം നിന്ന് 2കിലോ കഞ്ചാവും പിടിച്ചെടുത്തു. മാർത്താണ്ഡം സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.