p

തിരുവനന്തപുരം: കേരളസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ മൂന്നാം സെമസ്​റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്) 2022 - 23 അദ്ധ്യയന വർഷത്തിൽ കോളേജ് മാ​റ്റത്തിനായി അപേക്ഷിക്കാം. കോളേജ് മാ​റ്റം ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക്ലിസ്​റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപാർയോടൊപ്പം 1050 രൂപ ഫീസ് അടച്ചു ചേരാൻ പോകുന്ന കോളേജിൽ 30 ന് മുൻപായി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം. അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തിയതി സെപ്​റ്റംബർ 2. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എ (സി.ബി.സി.എസ്.) (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015, 2016, 2017 & 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ.ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, എം.എസ്സി. മാത്തമാ​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്​റ്റ് 23 വരെ അപേക്ഷിക്കാം.

എം.സി.എ. ഡിഗ്രി ബ്രിഡ്ജ് കോഴ്സ് (2020 സ്‌കീം, 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഇ​ഗ്‌​നോ​ ​പ്ര​വേ​ശ​നം​ 25​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​(​ഇ​ഗ്‌​നോ​)​ ​ജൂ​ലാ​യ് ​അ​ക്കാ​ഡ​മി​ക് ​സെ​ഷ​ന​ലി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ 25​ ​വ​രെ​ ​നീ​ട്ടി.​ ​എം.​ബി.​എ,​ ​എം.​ബി.​എ​ ​(​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ് ​ഫി​നാ​ൻ​സ്)​ ,​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫി​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്റ്റ​ഡീ​സ്,​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ഹി​സ്റ്റ​റി,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷി​യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്റ്റ​ഡീ​സ്,​ ​ഡി​സ്റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ആ​ന്ത്ര​പ്പോ​ള​ജി,​ ​കോ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​റ്റെ​റ്റി​ക്സ് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്രേ​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ർ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ്‌​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സ് ​തു​ട​ങ്ങി​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ ​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:0471​-​ 2344113,​ 2344120,​ 9447044132,​ ​ഇ​മെ​യി​ൽ​:​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in