bharatheeya-vidyaapetam

പാറശാല:ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ ' ആസാദി കാ അമൃത് ' മഹോത്സവത്തിന്റെ ഭാഗമായി തിരംഗയാത്ര സംഘടിപ്പിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു.പഞ്ചാരി മേളത്തോടെ നടന്ന ഘോഷയാത്രയിലെ വിവിധ കലാരൂപങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ചകളും പരിപാടിക്ക് മാറ്റ് കൂട്ടി.വിദ്യാർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ,​അദ്ധ്യാപകർ,അനദ്ധ്യാപകർ,സമിതി അംഗങ്ങൾ, രക്ഷകർത്താക്കൾ,പ്രദേശവാസികൾ തുടങ്ങി നാലായിരത്തിലധികം പേർ ഘോഷയാത്രയിൽ പങ്കെടുത്തു.