salveshan-army-school

പാറശാല: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കുറുങ്കുട്ടി എസ്.എ.എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ഗീതാ കുമാരി.ആർ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് വിനുരാജിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ വീണ.എസ് ഉദ്ഘാടനം ചെയ്തു. പേരൂർക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ വിജു എൽ.എൻ മുഖ്യപ്രഭാഷണം നടത്തി.റിട്ട.ഹെഡ്മിസ്ട്രസ് ജെ.എ.പ്രസന്ന, ബി.ആർ.സി ട്രെയിനർ ബീജ, സീമാറ്റ് റിസർച്ച് ഓഫീസർ ഡോ.സോണി പൂമണി, ഫ്രണ്ട്സ് ലൈബ്രറി പ്രസിഡന്റ് ജി.സുരേന്ദ്രൻ, മുൻ പി.ടി.എ പ്രസിഡന്റ് അഡ്വ.അനിൽകുമാർ എന്നിവർ സംസാരിച്ചു. അദ്ധ്യാപകൻ എഡ്വിൻ സാമുവൽ നന്ദി പറഞ്ഞു.