gr

നെയ്യാറ്റിൻകര: ഡോ.ജി.ആർ.പബ്ലിക് സ്‌ക്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ എസ്സ് ഹരികുമാർ,പ്രിൻസിപ്പൽ ദിവ്യ.എസ്,വൈസ് പ്രിൻസിപ്പൽ സെൽവ,പി.ടി.എ പ്രസിഡന്റ് ശരത്കുമാർ എന്നിവർ പങ്കെടുത്തു.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡോ.ജി.ആർ.സ്മൃതി മണ്ഡപത്തിൽ നിന്ന് സിസ്റ്റർ മൈഥിലി ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്.ഹരികുമാറിന് കൈമാറിയ ദീപശിഖ പ്രയാണയാത്രയായി തുടർന്ന് പത്മശ്രീ ഗോപിനാഥൻ നായരുടെ വീട്,സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപം,വെങ്ങാനൂർ അയ്യങ്കാളി സ്മാരകം എന്നിവിടങ്ങളിൽ എത്തിച്ച് പുഷ്പാർച്ചന നടത്തിയ ശേഷം തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ എത്തിച്ചേർന്നു.