
നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റിയിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങൾക്ക് പ്രമുഖ ഗാന്ധിയനും നൂറുൽ സിവിൽ സർവീസ് അക്കാദമിയുടെ രക്ഷാധികാരികമായിരുന്ന പത്മശ്രീ പി.ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതി ടീച്ചർ നിംസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.നിംസ് യൂത്ത് റെഡ് ക്രോസ് ടീമിന്റെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചാണ് ദേശീയ പതാക ഉയർത്തിയത്.നിംസ് ആനി സളളിവൻ സെന്ററിലെ ആർട്ട് തെറാപ്പി വിഭാഗത്തിൽ കുട്ടികൾ ദേശീയ പതാകയുടെ ചിത്രങ്ങൾ വരച്ചും ക്രാഫ്റ്റ് ചെയ്തും ദിനാഘോഷത്തിൽ പങ്ക് ചേർന്നു. നൂറുൽ ഇസ്‌ലാം സർവകലാശാല ചെയർമാൻ ഡോ.എ.പി.മജീദ് ഖാൻ,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ,അഡ്വ.ജയചന്ദ്രൻ,ആങ്കോട് സുശീലൻ നായർ,അഡ്വ.വിനോദ് സെൻ,നിംസ് ജനറൽ മാനേജർ ഡോ.കെ.എ.സജു,നിംസ് ട്രസ്ററ് മാനേജർ മുരളീകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓർഡിനേറ്റർ ശിവ്കുമാർ രാജ്,നിംസ് കോളേജ് ഒഫ് നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ ജോസഫിൻ വിനീത,സിസ്റ്റം ക്വാളിറ്റി മാനേജർ ഡോ.ശോഭ,ഡോ.അംബിക ശ്രീദേവി, രിഫായ് അബ്ദുൽ റഹിം,സ്റ്റാഫ് അംഗങ്ങൾ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.