തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ സിഗ്നലിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കവടിയാർ സിഗ്നലിന് സമീപം ഇന്നലെ രാത്രി 9.15നാണ് സംഭവം. കുറവൻകോണം ഭാഗത്തേക്ക് കാർ തിരിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ പോസ്റ്റുകൾ ഇടിച്ചിട്ട ശേഷം മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഇവരെ തടഞ്ഞുവച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. ആർക്കും പരിക്കില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.