area

കിളിമാനൂർ:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാ സമ്മേളനം നൂറുകണക്കിന് വനിതകൾ പങ്കെടുത്ത പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. സമാപന പൊതുസമ്മേളനം അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എൻ.സുകന്യ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശ്രീജാഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. അമ്പിളി,സംസ്ഥാനകമ്മറ്റിയംഗം ഡി.സ്മിത,നേതാക്കളായ എൻ.സരളമ്മ,ബേബീരവീന്ദ്രൻ,ടി. ബേബിസുധ,പ്രിയാ രാജേന്ദ്രൻ,സുഭാദ്രാസേതുനാഥ്,എസ്.പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.അസോസിയേഷൻ ഏരിയാ സെക്രട്ടറി ശ്രീജാഷൈജുദേവ് സ്വാഗതവും ജസീന നന്ദിയും പറഞ്ഞു.