വെഞ്ഞാറമൂട് :വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസിലെ ഗാന്ധിദർശൻ,സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ് ഉദ്ഘാടനം ചെയ്തു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ റാലി ഫ്ളാഗ് ഒഫ് ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പച്ചപ്പിലേയ്ക്ക് പദ്ധതിയിൽ നാട്ടുചോല എന്ന പേരിൽ 75 ഫലവൃക്ഷത്തൈകൾ പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം അശ്വത്ത് ലാൽ കോർഡിനേറ്റർ സൗമ്യയ്ക്ക് വൃക്ഷത്തൈ കൈമാറി നിർവഹിച്ചു.പിടി എ പ്രസിഡന്റ് എസ്. ഷിഹാസ് അദ്ധ്യക്ഷത വഹിച്ചു.നെല്ലനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഫ്.സജീന,ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ് എം.പി.ടി. എ പ്രസിഡന്റ് ആശാഭൈരവി, കെ എൽ സന്തോഷ് കുമാർ,ശ്രീകണ്ഠൻ,കെ.എസ്.സന്ധ്യാകുമാരി,നിഹാസ് അഖിൽ,ബി. കെ.സെൻ,ഗായത്രി നായർ ,രജിതാലക്ഷ്മി,ചിത്ര,അപർണമോഹൻ,ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.