വിഴിഞ്ഞം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിഴിഞ്ഞം മേഖലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ജനതാദൾ (എസ്) വിഴിഞ്ഞം മേഖല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡുകൾ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് വിതരണം ചെയ്തു. മേഖല പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തകിടി കൃഷ്ണൻ നായർ, വി.സുധാകരൻ, കരുംകുളം വിജയകുമാർ, കോളിയൂർ സുരേഷ്, തെന്നൂർക്കോണം ബാബു, അഡ്വ. കെ. ജയചന്ദ്രൻ, സിന്ധു വിജയൻ, ടി. എ. ചന്ദ്രമോഹനൻ മേഖല സെക്രട്ടറി റെജി ജോയ് മയിലാടുംപാറ, വൈസ് പ്രസിഡന്റ് ഇ. വിൻസെന്റ് എന്നിവർ സംസാരിച്ചു.