തിരുവനന്തപുരം: ജില്ലയിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി അഡ്മിഷൻ 20ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ നടക്കും.ഐ.ടി.ഐ പാസായവർക്ക് രാവിലെ 9 മുതൽ 10.30 വരെ, പ്ലസ് ടു/വി.എച്ച്.എസ്.ഇ പാസായ, ധീവര,കുടുമ്പി, കുശവൻ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും 11മണി,സ്റ്റേറ്റ് റാങ്ക് 5000 വരെയുള്ളവർക്ക് 11.15, ടെക്സ്റ്റൈൽ ടെക്‌നോളജി പഠിക്കാൻ താത്പര്യമുള്ള എല്ലാ വിഭാഗക്കാർക്കും വൈകിട്ട് 3.15,സെൽഫ് ഫിനാൻസിംഗ് കോളേജിൽ പഠിക്കാൻ താൽപര്യമുള്ള എല്ലാവർക്കും 3.30 എന്നിങ്ങനെയാണ് അഡ്മിഷൻ സമയം.വിവരങ്ങൾക്ക് 0471 2360391.