kaav

വെമ്പായം:ഹരിത കേരളം മിഷന്റെയും മാണിക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'പുഴയൊഴുകും മാണിക്കൽ 'പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മാത്തനാട് വേളാവൂർ പുഴയോര പാതയുടെ (കാവോരംവീഥിയ)ഉദ്ഘാടനം നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ.സീമ നിർവഹിച്ചു.മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്റെ അദ്ധ്യക്ഷതയിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്‌കരൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ഷീല കുമാരി,കവി വിഭു പിരപ്പൻകോട്,പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖ കുമാരി,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അനിൽകുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സഹീറത്ത് ബീവി, വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ കെ.സുരേഷ്‌കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു.ടി,കെ.സജീവ്,സുഹറ സലിം,തൊഴിലുറപ്പ് തൊഴിലാളികൾ,പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.