മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തും സാഹിത്യ കൂട്ടായ്മയും സംയുക്തമായി 75-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.തെന്നൂർക്കോണം മില്ലേനിയം ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിലും ഡീസന്റ് മുക്കിലെ ജന സേവന കേന്ദ്രത്തിലും നടന്ന പരിപാടി സാഹിത്യ പ്രവർത്തകനും സാഹിത്യ കൂട്ടായ്മയുടെ ചെയർമാനുമായ രാമചന്ദ്രൻ കരവാരം ഉദ്ഘാടനം ചെയ്തു.ആയൂർവേദ ജംഗ്ഷനിലെ വിവേകോദയം വായനശാലയിൽ നടന്ന പരിപാടി സാഹിത്യ കൂട്ടായ്മയുടെ കൺവീനർ എൻ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ കടയറ,സൈജ നാസർ,സലീന എന്നിവർ സംസാരിച്ചു.മുടപുരം പ്രേം നസീർ ശാന്തി വായനശാലയിൽ നടന്ന പഞ്ചായത്ത് തല സമാപന യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.രാമചന്ദ്രൻ കരവാരം മുഖ്യപ്രഭാഷണം നടത്തി.കിഴുവിലം രാധാകൃഷ്ണൻ,ആർ.കെ.ബാബു,സൈജ നാസർ,ജയചന്ദ്രൻ കടയറ,കെ.രമേശ്,ഷിബു എന്നിവർ സംസാരിച്ചു.വായനശാല പ്രസിഡന്റ് ആർ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ എൻ.എസ്.അനിൽ സ്വാഗതവും വായനശാല സെക്രട്ടറി വി.ബങ്കിൻ ചന്ദ്രൻ നന്ദി പറഞ്ഞു.