pic

ന്യുയോർക്ക് : ഗ്ലെൻ ഓക്സ് ആസ്ഥാനമായുള്ളന ബ്രൂക്ക്‌ലിൻ ക്വീൻസ് ലോംഗ് ഐലൻഡ് ഏരിയയിലെ കൗൺസിൽ ഒഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഇൻകോർപറേ​റ്റ്സിന്റെ സംയുക്ത ഓർത്തഡോക്സ് കൺവെൻഷൻ സെപ്തംബർ 2,3,4 തീയതികളിൽ വൈകിട്ട് 6 മണിക്ക് നടക്കും.

2ന് ലെവി ടൗണിലെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും 3,4 തീയതികളിൽ അവർ ലേഡി ഒഫ് റോമൻ കാത്തലിക് പള്ളിയിലും കൺവെൻഷൻ നടക്കും.

2ന് റവ. ഡീക്കൻ എബ്രഹാം ( ജനറൽ സെക്രട്ടറി നേർത്ത് ഈസ്​റ്റ് അമേരിക്കൻ ഭദ്രാസനം), 3ന് റവ. ഫാദർ മാർക്കോസ് ജോൺ ( മൂലേടം സെന്റ് തോമസ് ഇടവക വികാരി, ബി.എം.എം സീനിയർ സെക്കൻഡറി സ്‌കൂൾ പാമ്പാടി ഹെഡ് ഒഫ് ഡിപ്പാർട്ട്‌മെന്റ് ), 4ന് റവ. ഫാദർ സജി നൈനാൻ ( കരുവാ​റ്റ മാർ യാക്കോബ് ബുർദ്ദാന വലിയ പള്ളി ഇടവക വികാരി ) എന്നിവർ കൺവെൻഷൻ നയിക്കും.

റവ. ഫാദർ ജോൺ തോമസ് ആലുമൂട്ടിൽ ( പ്രസിഡന്റ് ), ഷാബു ഉമ്മൻ ( സെക്രട്ടറി ), ഫിലിപ്പോസ് സാമുവൽ ( ട്രഷറർ ) എന്നിവരാണ് കൗൺസിൽ ഭാരവാഹികൾ. റവ. ദിലീപ് ചെറിയാൻ (ഡയറക്ടർ ), ജോസഫ് പാപ്പൻ (മാസ്​റ്റർ ), മിനി കോശി ( കോർഡിനേ​റ്റർ ), സജി താമരവേലിൽ, ആലീസ് ഈപ്പൻ, എൽസിക്കുട്ടി മാത്യു (പ്രോഗ്രാം കോർഡിനേ​റ്റർമാർ ) എന്നിവർ ക്വയർ സംഘത്തിൽ പ്രവർത്തിക്കുന്നു.