വർക്കല: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് വർക്കല നഗരത്തിൽ മഹാശോഭായാത്ര നടക്കും.വർക്കലയുടെ വിവിധഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ശോഭായാത്രകൾ വൈകിട്ട് മൂന്നുമണിയോടെ വർക്കല റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ സംഗമിക്കും.തുടർന്ന് നാല്മണിയോടെ മഹാശോഭായാത്ര പുറപ്പെടും.റെയിൽവേ സ്റ്റേഷൻ, മൈതാനം, താലൂക്ക് ആശുപത്രി,കിളിത്തട്ട് മുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 5ന് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്ര സന്നിധിയിൽ സമാപിക്കും. ശോഭ യാത്ര കടന്നു പോകുന്ന വഴികളിൽ നിറപറയും നിലവിളക്കും കൊളുത്തി എതിരേൽക്കും.വർക്കല പട്ടണം ഉൾപ്പെടെ വിവിധ ജംഗ്ഷനുകളിൽ ഗോകുല നൃത്തം,ഉറിയടി എന്നിവ ഉണ്ടായിരിക്കും.