ans

നെടുമങ്ങാട്: മദ്യക്കച്ചവടം വിലക്കിയതിന്റെ വിരോധത്തിൽ പൊതുപ്രവർത്തകനെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറോളം കേസുകളിലെ പ്രതി അറസ്റ്റിൽ. പനവൂർ മേലെ കല്ലിയോട് അൻസർ മൻസിലിൽ അൻസറാണ് (ശെന്തിൽ,34) അറസ്റ്റിലായത്. ഇയാൾ റൗഡി ലിസ്റ്റിലുള്ളയാണെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 15ന് വൈകിട്ട് പനവൂർ ജംഗ്ഷനിൽ നിന്ന പൊതുപ്രവർത്തകനെ അൻസർ സ്കൂട്ടറിൽ വന്ന് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ.സൂര്യ,റോജേ മോൻ,പി.വി.അനിൽകുമാർ,സി.പി.ഒ ജവാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.