ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കർഷദിനാചരണം നടന്നു.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരപരിധിയിൽ നിന്നും തിരഞ്ഞെടുത്ത പത്ത് കർഷകരെയാണ് ആദരിച്ചത്.സ്മാം പദ്ധതിയിലൂടെ അത്യാധുനിക കാർഷിക യന്ത്രങ്ങൾ 50 % സബ്സിഡി നിരക്കിൽ കർഷകർ ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷനും,സൗജന്യ പച്ചക്കറി വിത്ത് വിതരണവും നടന്നു.ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ അദ്ധ്യക്ഷതവഹിച്ചു.കൃഷി ഓഫീസർ പ്രമോദ് ,​വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ,അവനവഞ്ചേരി രാജു,ഗിരിജ,രമ്യസുധീർ,എ.നജാം,കൗൺസിലർ മുരളീധരൻ നായർ,സഹകരണ സംഘം പ്രസിഡന്റ് എം.മുരളി,​കൃഷി അസിസ്റ്റന്റ് ബിനി എന്നിവർ സംസാരിച്ചു.