
ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം പതാകദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ അങ്കണത്തിൽ നടന്ന പതാക ദിനാചരണത്തിൽ യൂണിയൻ സെക്രട്ടറി എം.അജയൻ പീത പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.വി,യൂണിയൻ കൗൺസിൽ അംഗങ്ങളായ സുജാതൻ.എസ്,അജു കൊച്ചാലുംമൂട്,ബി.കെ.സുരേഷ് ബാബു ,ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി ജയപ്രസാദ് പൊയ്കമുക്ക്, സൈബർസേന കൺവീനർ അജി പ്രസാദ്, സുദർശനൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ, വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബേബി സഹൃദയൻ, ബിന്ദുവിനു,ഉഷ,ഷെർളി സുദർശനൻ,ലത.ടി.ഒ,റിനി ബിനു,അശ്വതി ശിവകൃഷ്ണ എന്നിവർ പങ്കെടുത്തു.