
കഴക്കൂട്ടം: അണ്ടൂർക്കോണം പറമ്പിൽപാലത്ത് ആരംഭിച്ച ജയ് കൃഷ്ണ സ്മാരക ഗ്രന്ഥശാലയുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി അഡ്വ. ജി. ആർ.അനിൽ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, കരകുളം രാജീവ്,എസ്.ആർ.വിജയൻ,പി.കെ.സാം,എ.എം.റൈസ്,എ.ഹാഷിം,കെ.മാജിദ,പോത്തൻകോട് അനിൽ കുമാർ,സിത്താര തുടങ്ങിയവർ പങ്കെടുത്തു.സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എസ്.എച്ച്.ഷാനവാസ് സ്വാഗതവും സെക്രട്ടറി എസ്. അനിമോൻ നന്ദിയും പറഞ്ഞു.ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെയും ചടങ്ങിൽ ആദരിച്ചു.