pic1
ദീപക്

നാഗർകോവിൽ: കളിയിക്കാവിളയിൽ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനന്ത്യം. പടന്താലുംമൂട് സ്വദേശി ദീപക് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.40 ന് ആയിരുന്നു സംഭവം. ദീപക് വീട്ടിൽ നിന്ന് കളിയിക്കാവിളയിലേക്ക് പോകവെ പടന്താലുംമൂട് ആർ ടി ഓ ചെക്ക് പോസ്റ്റിന്റെ മുന്നിൽവച്ച് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചുവീണ ദീപക് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.