വെള്ളറട: മലയോരമേഖലയിൽ വിവിധ സംഘടനകളുടെയും സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര ദിനാഘോഷം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും വെള്ളറട വികസന സമിതിയുടെയും വെള്ളറട ജംഗ്ഷനിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം വെള്ളറട എസ്.ഐ ആന്റണി ജോസഫ് നെറ്റോ ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ,​ സന്തോഷ് കുമാർ,​ വെള്ളറട രാജേന്ദ്രൻ,​ എസ്. ഷബീർ തുടങ്ങിയവർ പങ്കെടുത്തു. കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ പ്രൻസിപ്പാൾ എസ്. പുഷ്പവല്ലി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ സതീഷ് കുമാർ,​ വൈസ് പ്രിൻസിപ്പാൾ എ. ധന്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. വെള്ളറട വി.പി.എം എച്ച്.എസ്.എസിൽ സ്കൂൾ മാനേജർ ബൈജുപ്പണിക്കർ പതാക ഉയർത്തി. വെള്ളറട എസ്.എൻ.ഡി.പി ശാഖ യോഗത്തിൽ ശാഖ പ്രസിഡന്റ് ദീബുപ്പണിക്കർ പതാക ഉയർത്തി. ശാഖ സെക്രട്ടറി ജി. രാജേന്ദ്രനും ശാഖ ഭാരവാഹികളും പങ്കെടുത്തു. കുറ്റിയായണിക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സ്വാതന്ത്ര ദിനാഘോഷം കരയോഗം വൈസ് പ്രസിഡന്റ് എൻ. ശശികുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. രാമനിലയം സുരേഷ് കുമാർ,​ ബാബു,​ ഗോപി മേസ്തിരി,​ സജികുമാർ തുടങ്ങിയവർ പങ്കെടുത്തു. മൈലച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം പ്രിൻസിപ്പാൾ മിനി ഇ.ആർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റുഡൻസ് പൊലീസ് കേഡറ്റ്,​ എൻ.എസ്.എസ്,​ സ്കൗട്ട് ആൻഡ് ഗൈഡ്സ്,​ ജൂനിയർ റെഡ് ക്രോസ്,​ ലിറ്റിൽ കൈറ്റിസ് വോളന്റിയർമാരുടെ നേതൃത്വത്തിൽനടന്ന മാർച്ച് പാസ്റ്റിൽ ലഫ്റ്റനന്റ് കേണൽ കൃഷ്ണ കുമാർ സല്യൂട്ട് സ്വീകരിച്ചു.