
കല്ലമ്പലം: തോട്ടിൽ മരിച്ച നിലയിൽ വൃദ്ധയെ കണ്ടെത്തി.ചെമ്മരുതി മുത്താന ചിറപ്പാട് പാലത്തിനടിയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം .മുത്താന ഭവാനി ജംഗ്ഷനിൽ വിളയിൽ പുത്തൻ വീട്ടിൽ പരേതയായ വള്ളിയമ്മയുടെ മകൾ രാജമ്മ (70) യുടെതാണ് മൃതദേഹം. ഭർത്താവും മക്കളുമൊന്നും ഇല്ലാത്ത രാജമ്മ പതിവായി പാലത്തിനടിയിലെ തോട്ടിൽ കുളിക്കാറുണ്ട്.ചൊവ്വാഴ്ച വൈകിട്ട് പതിവുപോലെ സമീപത്തെ ചായക്കടയിൽ നിന്നു ചായയും കുടിച്ച് ,ബിസ്ക്കറ്റ് കുളിച്ചിട്ട് വരുമ്പോൾ കൊണ്ടുപോകമെന്നും പറഞ്ഞുപോയ രാജമ്മ തിരിച്ചു വന്നില്ല. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം തോട്ടിൽ കിടക്കുന്നതായി കല്ലമ്പലം പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. അങ്ങിങ്ങായുള്ള ചെറിയ മുറിവുകൾ വീഴ്ചയിൽ സംഭവിച്ചതോ, മീനോ ഞണ്ടോ കൊത്തിയത് മൂലമോ ആകാമെന്നാണ് പൊലീസ് നിഗമനം.
ഫോട്ടോകൾ
1. തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജമ്മയുടെ മൃതദേഹം ഫയർഫോഴ്സും പൊലീസും ചേർന്ന് കരയ്ക്കെത്തിക്കുന്നു.
2. രാജമ്മ